തിരുവനന്തപുരം- പഴകിയ മത്സ്യം വിപണയിലെത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും നിയമലംഘകര്‍ക്ക് വലിയ പിഴ ഈടാക്കുമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാനത്ത് വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരും. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ ഒരു ലക്ഷം രൂപയും വീണ്ടും പിടികൂടുകയാണെങ്കില്‍ മൂന്ന് ലക്ഷവും മൂന്നാംഘട്ടത്തില്‍ 5 ലക്ഷം രൂപവരെയും പിഴ ഈടാക്കുന്ന രീതിയിലായിരിക്കും നിയമ നിര്‍മാണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മത്സ്യലേലം ഒഴിവാക്കില്ല, കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വിഴിഞ്ഞം തുറമുഖത്തെ തൊഴിലാളികളുടെ പ്രതിഷേധത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറത്ത് സംസ്ഥാനത്തിന് തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.