Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍  20 ലക്ഷം പേര്‍ തൊഴില്‍ രഹിതരാകും,  രാജ്യത്തിന്റെ വരുമാനം മൂന്നിലൊന്നാവും 

ലണ്ടന്‍-കൊവിഡ് പ്രതിസന്ധി യുകെയുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ ട്രഷറിയായ എക്‌സ്‌ചെക്കറിന്റെ ചാന്‍സെലര്‍ ഋഷി സുനാക്. ഈ സാമ്പത്തികപാദത്തില്‍ വളര്‍ച്ച കുറയുമെന്നും 20 ലക്ഷം ആളുകളോളം തൊഴില്‍രഹിതര്‍ ആവുമെന്നുമാണ് ഋഷി സുനാക് പറയുന്നത്.അടുത്ത മൂന്നുമാസം യു.കെയുടെ ജിഡിപി 35 ശതമാനം ഇടിയുമെന്നും തൊഴിലില്ലായ്മ നിരക്ക് 10 ശതമാനം വര്‍ധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുനാകിന്റെ പ്രസ്താവന.ഇപ്പോള്‍ യു.കെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് കടന്നുപോകുന്നത്. ഇതിലും വലുത് ഭാവിയില്‍ വരാനിരിക്കുന്നുവെന്നും സുനാക് മുന്നറിയിപ്പ് നല്‍കി.
 

Latest News