ചെന്നൈ- ലോക്ഡൗണില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമേകാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം നിരാശപ്പെടുത്തിയെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍.
പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം പതിവ് പോലെ നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും ജനങ്ങള്‍ക്ക് ഉപദേശങ്ങള്‍ മാത്രമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ ജനങ്ങള്‍ക്ക് വേണ്ടത് റിലീഫും അവശ്യവസ്തുക്കളും സാമ്പത്തിക സഹായവുമാണെന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.