Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ കൊണ്ടുവരാന്‍ അമ്മ സ്‌കൂട്ടറോടിച്ചത്   1400 കിലോമീറ്റര്‍ 

ഹൈദരാബാദ്- സ്‌നേഹം നിറഞ്ഞ കാഴ്ച. തെലങ്കാനയില്‍നിന്നും ആന്ധ്രാപ്രദേശിലേക്കായിരുന്നു
48കാരിയായ റസിയ ബീഗത്തിന്റെ യാത്ര. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് സ്‌കൂട്ടറില്‍ പോകാന്‍ ബീഗം തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്നും 200
കിലോമീറ്റര്‍ അകലെ നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന
അധ്യാപികയാണ് റസിയ ബീഗം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തെലങ്കാനയില്‍നിന്നും തിരിച്ച റസിയ ബീഗം ബുധനാഴ്ച
മകനുമായി മടങ്ങിയെത്തി. മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍
നിസാമുദീന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് കുടുങ്ങുകയായിരുന്നു.
ഇതോടെയാണ് പൊലീസ് അനുമതിയോടെ റസിയ ബീഗം യാത്ര തിരിച്ചത്.
'ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ഇരുചക്രവാഹനത്തിലുള്ള യാത്ര പ്രയാസകരമായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടക്കാന്‍ സഹായിച്ചു. ഞാന്‍ ഭക്ഷണം പായ്ക്ക് ചെയ്തു. ഈ ദിവസങ്ങളിലെ എന്റെ ഭക്ഷണം അതായിരുന്നു. റോഡില്‍ വണ്ടികളും ആളുകളും ഇല്ലാത്ത രാത്രികളില്‍ പേടി തോന്നിയിരുന്നു- ധീരയായ അമ്മ പറഞ്ഞു. പതിനഞ്ച് വര്‍ഷം മുന്‍പ് റസിയ ബീഗത്തിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു  യാത്രയെന്നും അവര്‍ പറഞ്ഞു.
രാത്രിയുള്ള സഞ്ചാരം വലിയ വെല്ലുവിളിയായിരുന്നു-  ബീഗം പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം കഴിയാന്‍ മകന്‍ ആഗ്രഹിക്കുന്നു
എന്നറിഞ്ഞ റസിയ മറ്റൊന്നും നോക്കിയില്ല. വെറുതേ കറങ്ങിത്തിരിയാന്‍
ഇറങ്ങിയതാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടിക്കും എന്ന് ഭയന്നതിനാല്‍ റസിയ
തന്റെ മൂത്ത മകനെ അയച്ചില്ല. ഏപ്രില്‍ 5 ഞായറാഴ്ച, ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാധ്യത അറിഞ്ഞതോടെ, റസിയ ബീഗം
നെല്ലൂരിലേക്ക് പോയി മകനെ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചു. 'എന്റെ
സ്‌കൂട്ടിയില്‍ പോകുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ല. ആര്‍ക്കും
താല്‍പര്യമില്ലാത്തതിനാല്‍ ഒരു കാര്‍ വാടകയ്‌ക്കെടുക്കുക എന്ന ചോദ്യമേ
ഇല്ലായിരുന്നു. കൂടാതെ ഞാന്‍ ഒരു കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ദേശീയപാതയില്‍
പോലീസ് തടയാനുള്ള സാധ്യതയും കൂടുതലാണ്. സ്‌കൂട്ടിയില്‍ മാത്രം
സഞ്ചരിക്കുന്നതിലൂടെ എന്റെ യാത്ര അത്യാവശ്യമാണെന്ന് പോലീസുകാരെ
ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതി. എന്റെ മകനെയോ സഹോദരങ്ങളെയോ
അറിയിച്ചില്ല. തിങ്കളാഴ്ച അതിരാവിലെ യാത്ര ആരംഭിച്ചു, ഹൈദരാബാദിന്റെ
പ്രാന്തപ്രദേശത്തുള്ള ടൂപ്രാനില്‍ എത്തിയതിനുശേഷം മാത്രമാണ് ഞാന്‍ വരുന്ന
കാര്യം മകനെ അറിയിച്ചത്- അവര്‍ അനുഭവം വിശദീകരിച്ചു. 

Latest News