കോഴിക്കോട്- ജുമുഅയും ജമാഅത്തും നടത്താന്‍ മനുഷ്യശരീരങ്ങള്‍ ബാക്കിയാകേണ്ടതുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ഓര്‍മിപ്പിച്ചു.
കൊറോണയെ അതിജീവിക്കുകയെന്നത് ഏതു വിശ്വാസിക്കും കൂടുതല്‍ പ്രധാനമാണെന്ന് അദ്ദേഹം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചതുകൊണ്ട് മാത്രമാണ് കേരളം വലിയ വിപത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നിയന്ത്രണങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എല്ലാം ദൈവത്തിന്റെ വിധിയാണെന്ന് പറഞ്ഞ് ഇരിക്കാന്‍ പാടില്ല. നിബന്ധനകളെല്ലാം പാലിച്ച ശേഷമാണ് ദൈവത്തിന്റെ വിധിയെന്ന് പറയേണ്ടത്. ജുമുഅ നഷ്ടപ്പെടുന്നത് വലിയ നഷ്ടം തന്നെയാണ്. എന്നാല്‍ മനുഷ്യ ശരീരങ്ങള്‍ ബാക്കിയാകേണ്ടതുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ അപ്പോള്‍ തന്നെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടുവെക്കണം- കാന്തപുരം പറഞ്ഞു.