റിയദ്-കഴിഞ്ഞ 48 മണിക്കൂറിനിടെ യെമനില്‍ ഹൂത്തി മിലീഷ്യ 241 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതായി അറബ് സഖ്യസേന ആരോപിച്ചു. ഏപ്രില്‍ ഒമ്പതിനാണ് യെമനില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്.
ഹൂത്തി ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ മിസൈല്‍ ആക്രമണം വരെ ഉള്‍പ്പെടുന്നുവെന്ന് സഖ്യസേന വ്യക്തമാക്കി. യെമന്‍ ദേശീയ സേനയും സഖ്യസേനയും പരമാവധി സംയമനം പാലിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാഴ്ചത്തെ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നുവെന്ന് ഏപ്രില്‍ എട്ടിനാണ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പ്രഖ്യാപിച്ചിരുന്നത്.