റിയാദ് - തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി അവസാനിച്ചതിന്റെ പേരിലും നിഷ്‌ക്രിയ അക്കൗണ്ട് ആയി മാറിയതിന്റെ പേരിലും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.
കാലാവധി അവസാനിച്ചതോ കാലാവധി അവസാനിക്കാറായതോ ആയ എ.ടി.എം കാര്‍ഡുകളുടെ കാലാവധി ശവ്വാല്‍ 10 വരെ ദീര്‍ഘിപ്പിച്ചു നല്‍കാനും ബാങ്കുകള്‍ക്ക് സാമ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതും, തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി അവസാനിച്ചതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നിയമാനുസൃതം ചുമതലപ്പെടുത്തിയവര്‍ക്ക് ചെക്കുകളില്‍ ഒപ്പുവെക്കാനുള്ള അധികാരം മരവിപ്പിക്കുന്നതും അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കാന്‍ സാമ ആവശ്യപ്പെട്ടു.