റിയാദ്- കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ അനുവദിച്ച സുപ്രധാന മേഖലകളിലെ ജീവനക്കാര്‍ക്ക് ഏകീകൃത കര്‍ഫ്യൂ പാസ് നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ നാളെ (തിങ്കള്‍) വൈകീട്ട് മൂന്നു മുതല്‍ തലസ്ഥാന നഗരിയായ റിയാദില്‍ പ്രാബല്യത്തിലാവും. നിലവിലെ പാസുകള്‍ ഇനി അനുവദിക്കില്ലെന്നും സഞ്ചാരം നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പാസില്‍ അതത് വകുപ്പ് മേധാവികളും ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സമിതിയും ഒപ്പുവെക്കണം. ജീവനക്കാരെ കൊണ്ടുപോകുന്ന ബസുകളിലെ ഡ്രൈവര്‍ക്ക് മാത്രമാണ് പാസ് വേണ്ടത്. ബസിലുള്ളവര്‍ക്ക് ആവശ്യമില്ല. സീറ്റ് കപാസിറ്റിയുടെ പകുതി മാത്രമേ യാത്രക്കാരുണ്ടാവാന്‍ അനുവദിക്കുകയുള്ളൂ. യാത്രക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. വ്യവസ്ഥ ലംഘിച്ചാല്‍ ആദ്യഘട്ടത്തില്‍ പതിനായിരം റിയാല്‍ പിഴയും രണ്ടാം ഘട്ടത്തില്‍ അതിന്റെ ഇരട്ടിയും മൂന്നാം ഘട്ടത്തില്‍ പിഴയും ശിക്ഷയും ലഭിക്കുകമെന്നും അദ്ദേഹം പറഞ്ഞു.