അഹമ്മദാബാദ്-ഗുജറാത്തിലെ മോര്‍ബിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പാന്‍മസാല വില്‍പ്പന നടത്തിയവരെ പോലിസ് പിടികൂടി. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പാന്‍മസാല ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പോലിസ് കേസെടുത്തത്. ലോക്ക്ഡൗണില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈടെക് രീതിയില്‍ വില്‍പ്പന നടത്തിയത്.
ആവശ്യങ്ങള്‍ അറിയിക്കുന്നവരുടെ വീടുകളിലേക്കും താമസസ്ഥലത്തേക്കും ഡ്രോണ്‍ വഴിയാണ് പാന്‍ മസാല പാക്കറ്റുകള്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ ടിക് ടോക്കിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലും പ്രചരിക്കുകയായിരുന്നു. അറസ്റ്റിലായവര്‍ക്ക് എതിരെ എപിഡമിക് ആക്ട് പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തതായി പോലിസ് അറിയിച്ചു.
This is just epic- Two detained after video of delivering 'pan masala' via drone goes viral in Morbi, Gujarat @GujaratPolice #COVID__19 pic.twitter.com/p0vW9KyJx4
— Anubhav Khandelwal (@_anubhavk) April 12, 2020