Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസ് ബാധ ഭേദമായവര്‍ക്ക് വീണ്ടും രോഗം 

ന്യൂയോര്‍ക്ക്-  കൊവിഡ് 19 നാശം വിതയ്ക്കുന്നതിനിടെ ലോകത്തെ ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ടുമായി ദക്ഷിണ കൊറിയ. കൊറോണ വൈറസ് ബാധ ഭേദമായവര്‍ക്ക് വീണ്ടും രോഗം ബാധിച്ചതായി ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് രോഗമുക്തി നേടിയ 91 പേരാണ് വീണ്ടും കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവായത്. ഒരിക്കല്‍ വൈറസ് ബാധിക്കുകയും ചികിത്സിച്ച് ഭേദമാവുകയും ചെയ്തവര്‍ക്ക് വീണ്ടുമെങ്ങനെയാണ് കോവിഡ് 19 പോസിറ്റീവ് ആകുന്നതെന്നും വ്യക്തമല്ലെന്നും ഇക്കാര്യത്തെ
പഠനം നടക്കുകയാണെന്നും ദക്ഷിണ കൊറിയ ആരോഗ്യ വിഭാഗം അറിയിച്ചു.
ഒരു തവണ രോഗം വന്ന് നെഗറ്റീവായവര്‍ക്ക് പിന്നീട് ബാധിക്കില്ലെന്ന ലോകത്തിന്റെ കണക്കുകൂട്ടല്‍ ആണിതോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്. അതിനാല്‍ ഇത് ലോകത്തെയാകെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ദക്ഷിണ കൊറിയയില്‍ ഇനിയും പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയേക്കാമെന്നും 91 എന്ന സംഖ്യ ഒരു തുടക്കം മാത്രമായരിക്കുമെന്നും ആരോഗ്യ വിദഗ്ധരറിയിച്ചു. ലോകാരോഗ്യ സംഘടന വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. 

Latest News