ചെന്നൈ- ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നപ്പോള്‍ സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിയച്ച യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് മദ്യത്തിന് പകരം സാനിറ്റൈസര്‍ ഉപയോഗിച്ചത്. നേരത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതിന് പിന്നാലെ നിരവധി പേര്‍ തമിഴ്‌നാട്ടില്‍ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ആത്മഹത്യ ചെയ്തിരുന്നു.തമിഴ്‌നാട്ടില്‍ എട്ട് ഡോക്ടര്‍മാരടക്കം കൊവിഡ് ബാധിതര്‍ 969 ആയി. ചെന്നൈയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പടെ 58 പേര്‍ക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രി ജീവനക്കാരെയും രോഗികളെയും നിരീക്ഷണത്തിലാക്കും. ചെന്നൈയിലും കോയമ്പത്തൂരുമാണ് രോഗബാധിതര്‍ കൂടുതല്‍. ചെന്നൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.