ന്യൂദല്‍ഹി- പാവങ്ങളുടെ കൈയില്‍ പണം എത്തിച്ച് അവരുടെ ഉപജീവനം ഉറപ്പാക്കാന്‍ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുയമായ പി. ചിദംബരം ആവശ്യപ്പെട്ടു.
ജീവിതങ്ങളും ഉപജീവന മാര്‍ഗവും പ്രധാനമാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചക്കിടെ പ്രധാമന്ത്രി മോഡി പറഞ്ഞത് സ്വാഗതാര്‍ഹമാണ്. പാവങ്ങള്‍ക്ക് പണമെത്തിക്കാന്‍ സര്‍ക്കാര്‍ ഉറച്ച നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
ദരിദ്ര കുടുംബങ്ങളില്‍ പണമെത്തിക്കാന്‍ ഒരുമിച്ച് ആവശ്യപ്പെടണമെന്ന് മോഡിയുടെ ചര്‍ച്ചക്കുമുമ്പെ ചിദംബരം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ജോലിയും സമ്പാദ്യവും നഷ്ടമായ പാവങ്ങള്‍ സൗജന്യ ഭക്ഷണത്തിനായി വരി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.