ന്യൂദല്‍ഹി- അമേരിക്കയുടെ ഭീഷണിക്കു വഴങ്ങി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി നിയന്ത്രണം ഭാഗികമായി നീക്കിയ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിഛായ തകര്‍ത്തുവന്നും ഇന്ത്യയുടെ കീഴടങ്ങലാണിതെന്നും ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി.
ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ മുട്ടുമടക്കിയെന്നാണ് രാജ്യമാസകലമുണ്ടായ തോന്നലെന്ന് വിരാട് ഹിന്ദുസ്ഥാന്‍ സംഗമത്തിന്റെ യുട്യൂബ് ചാനലില്‍ നടത്തിയ തത്സമയ സംപ്രേഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കുന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാകാമെന്ന് ഏപ്രില്‍ ആറിനാണ് ട്രംപ് ഭീഷണി മുഴക്കിയത്. മരുന്നിന്റെ കയറ്റുമതിക്കുള്ള നിയന്ത്രണം അന്നു തന്നെ ഇന്ത്യ ഭാഗികമായി പിന്‍വലിക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപ് പത്രസമ്മേളനം നടത്തി രണ്ട് മണിക്കൂറിനകം ഇന്ത്യ കയറ്റുമതി നിരോധം പിന്‍വലിച്ചുവെന്നും ആവശ്യമുള്ള എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുമെന്നും പിന്നീട് പ്രസ്താവന ഇറക്കിയെന്നും സ്വാമി വേഡ്‌സ് ഓഫ് വിസ്ഡം പരിപാടിയില്‍ പറഞ്ഞു.
ഗുജറാത്തിലെ പലരോടും താന്‍ അന്വേഷിച്ചുവെന്നും എല്ലാവരുടെ മനസ്സിലും നോഡി കീഴടങ്ങിയെന്ന് വിചാരണമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.