തായിഫ്- മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടപ്പുറം സ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്.
തായിഫ് അല്‍ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു.
25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.