മുംബൈ- രാജ്യത്ത് കൊറോണ വൈറസിനെ നേരിടാന്‍ മതിയായ പിപിഇ കിറ്റുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ താങ്ങാവുന്ന വിലക്ക് അവശ്യ സേവനങ്ങള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് കാണ്‍പൂര്‍ ഐഐടി. പോളിത്തീന്‍ ഉപയോഗിച്ച് നൂറ് രൂപയില്‍ താഴെ ചെലവിട്ട് പിപിഇ കിറ്റുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കാന്‍ സാധിക്കുമെന്ന് ഐഐടി ഡയറക്ടര്‍ പ്രൊഫസര്‍ അഭയ് കരന്തികാര്‍ അറിയിച്ചു.പോളിത്തീന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് തങ്ങളുമായി സഹകരിച്ച് പ്രാദേശിക ഫാക്ടറികളിലൂടെ കിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കാമെന്ന് ഐഐടി പ്രൊഫസര്‍ ഡോ.നിതിന്‍ ഗുപ്ത പറഞ്ഞു.
പോളിത്തീന്‍ പൈപ്പുകളോ സിലിണ്ട്രിക്കല്‍ റോളുകളോ ഉപയോഗിച്ച് വളരെ നേര്‍ത്ത കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാകും.പോളിഎഥിലീന്‍ ബേസ്ഡ് ഇംപ്രൊവൈസ്ഡ് പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്‌സ് അണ്‍ര്‍ സ്‌കാര്‍സിറ്റി എന്നാണ് ഈ പുതിയ പിപിഇ കിറ്റിന് നല്‍കിയിരിക്കുന്ന പേര്. പ്ലാസ്റ്റിക് ബാഗുകള്‍,പാക്കേജിങ് കവറുകള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പോളിത്തീന്‍ ഷീറ്റുകളാണ് ഇവയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പോളിത്തീന്‍ ഷീറ്റുകളില്‍ സ്വാഭാവിക സുഷിരങ്ങള്‍ ഇല്ലാത്തതിനാല്‍ അവ വൈറസിനെ പ്രതിരോധിക്കും. പിഐപിഇഎസ് നിര്‍മാണത്തിനുള്ള വിവരങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാം. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ അത്ര സൗകര്യപ്രദമായിരിക്കില്ലെന്നും എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഐഐടി പ്രൊഫസര്‍ നിതിന്‍ ഗുപ്ത പറഞ്ഞു.