ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ കത്ത്. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പരിശോധനക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ ഫലപ്രദമായ കോവിഡ് പ്രതിരോധം സാധ്യമാകൂയെന്ന് ഹിന്ദിയില്‍ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.