വാഷിംഗ്ടണ്‍-കോവിഡ് വ്യാപിച്ചതിനുശേഷം അമേരിക്കയില്‍ മൂന്നാഴ്ചക്കിടെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുവേണ്ടി രജിസ്റ്റര്‍ ചെയ്തത് ഒരു കോടി 68 ലക്ഷം പേര്‍.
സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്നതിനിടയിലാണ് ഓരോ ആഴ്ചയും ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരമാകുന്നത്.
ഈ മാസം തൊഴിലില്ലായ്മ രണ്ടു കോടിയിലെത്തുമെന്നാണ് കരുതുന്നത്. തൊഴില്‍ വകുപ്പ് നല്‍കുന്ന കണക്കുകളാണ് സമ്പദ്ഘടനയുടെ ആരോഗ്യം പ്രതിഫലിപ്പിക്കുന്നത്.
മാന്ദ്യം ശക്തമാകാതിരിക്കാനും സമ്പൂര്‍ണ തകര്‍ച്ച തടയാനും സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.