ന്യൂയോര്‍ക്ക്- അമേരിക്കയുടെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയുടെ കാര്യത്തിലും അമേരിക്ക ഇന്ന് വലിയ ദുരന്തമുഖത്താണ്. അതോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാജ്യം കൂപ്പുകുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ പത്തിലൊരാള്‍ക്ക് വീതം തൊഴില്‍ നഷ്ടപ്പെടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ തൊഴിലില്ലായ്മയാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കൊറോണവൈറസ് വ്യാപനം ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ 1.68 കോടി ജനങ്ങള്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നല്‍കിയെന്നാണ് കണക്ക്. ഇത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അമേരിക്കയുടെ സമ്പത്തിന്റെ മൂന്നിലൊന്നും കൊറോണ വൈറസ് ഇല്ലാതാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.