Sorry, you need to enable JavaScript to visit this website.

നിർമല സീതാരാമൻ പ്രതിരോധ മന്ത്രി, കണ്ണന്താനത്തിന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല

ന്യൂദൽഹി- ഇന്ത്യയുടെ പുതിയ പ്രതിരോധമന്ത്രിയായി നിർമല സീതാരാമൻ. പിയൂഷ് േേഗായലാണ് പുതിയ റെയിൽവേ മന്ത്രി. മുഖ്താർ അബ്ബാസ് നഖ് വി, ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പമാണ് നിർമല സീതാരാമനും പിയൂഷ് ഗോയലിനും കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. കേരളത്തിൽനിന്നുള്ള അൽഫോൺസ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ്. 

പ്രതിരോധ വകുപ്പ് മന്ത്രി പദവിയിൽ എത്തുന്ന ആദ്യ വനിത കൂടിയാണ് നിർമല സീതാരാമൻ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു.

പ്രതിരോധ വകുപ്പിന്റെ അധിക ചുമതലയിൽനിന്ന് അരുൺ ജെയ്റ്റ്‌ലി ഒഴിവായി. ധനകാര്യവകുപ്പ് പദവിയിൽ ജെയ്റ്റ്‌ലി തുടരും. 

58-കാരിയായ നിർമല സീതാരാമൻ അഞ്ച് അംഗങ്ങളുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയിൽ അംഗമാകും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

റെയിൽവേ വകുപ്പിന്റെ ചുമതല ഒഴിഞ്ഞ സുരേഷ് പ്രഭു വാണിജ്യമന്ത്രിയായി. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും അവരവരുടെ വകുപ്പുകളിൽ തുടരും. കാബിനറ്റ് പദവിയോടെ. 

മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ വന്ന മാറ്റങ്ങൾ

ഹർദീപ് പുരി - നഗരവികസന സഹമന്ത്രി ന്മ നിതിൻ ഗഡ്കരി - ഗംഗാ പുനരുജ്ജീവന പദ്ധതിയുടെ അധികച്ചുമതല. 
ഉമാഭാരതി- ജലവിഭവ മന്ത്രാലയം, കുടിവെള്ളം, ശുചിത്വമന്ത്രാലയം

ആർ.കെ. സിങ് -ഊർജ വകുപ്പ് സഹമന്ത്രി (സ്വതന്ത്രച്ചുമതല) 
അരുൺ ജയ്റ്റ്‌ലി - ധനകാര്യം, കോർപ്പറേറ്റ് അഫേഴ്‌സ്
നരേന്ദ്ര സിങ് തോമർ - മൈനിങ് മന്ത്രാലയം 
വിജയ് ഗോയൽ - പാർലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ സഹമന്ത്രി 
 അശ്വിനി കുമാർ ചൗബേ - ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രി 
അനന്ത് കുമാർ ഹെഗ്‌ഡേ- സ്‌കിൽ ഡെവല്പമെന്റ്, എന്റർപ്രെനർഷിപ് സഹമന്ത്രി 
ഗിരിരാജ് സിങ് - മൈക്രോ, സ്‌മോൾ, മീഡിയം എന്റർെ്രെപസെസസ് സഹമന്ത്രി

Latest News