ലോക്ക്ഡൗണ്‍; ഭാര്യയെ പിരിഞ്ഞിരിക്കേണ്ടി വന്നതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

ലഖ്‌നൗ-ലോക്ക്ഡൗണിനെ തുടര്‍ന്ന് ഭാര്യയെ പിരിഞ്ഞിരിക്കേണ്ടി വന്നതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു.യുപിയിലെ രാധാകുണ്ഡ് സ്വദേശിയും മുപ്പത്തിരണ്ടുകാരനുമായ രാകേഷ് സോണിയാണ് സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. ലോക്ക്ഡൗണിന് മുമ്പ് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു രാകേഷ് സോണിയുടെ ഭാര്യ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് രാകേഷ് സോണിയുടെ അടുത്തേക്ക് മടങ്ങാന്‍ സാധിച്ചില്ല.

ഇതേതുടര്‍ന്ന് നിരാശ ബാധിച്ച യുവാവ് ബുധനാഴ്ചയാണ് സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു.അതേസമയം കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
 

Latest News