എടപ്പാൾ- വീട്ടുകാർ വഴക്ക് പറഞ്ഞതിന് ആത്മഹത്യക്ക് ശ്രമിച്ച പതിനാറുകാരി മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ ചിറക്കകുടിയിൽ താമസിക്കുന്ന സിദ്ധീഖ് നദീറ ദമ്പതികളുടെ മകൾ സെബീഹ(16) ആണ് മരിച്ചത്. ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറിസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച സെബീഹ. ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.സംഭവം കണ്ട വീട്ടുകാർ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നിട് പട്ടാമ്പി തലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.