കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ നൂറ് താലിബാന്‍ തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചു. അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട 5000 പേരില്‍ പെട്ടവരാണ് ഇവരെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മോചിപ്പിക്കപ്പെട്ടവര്‍, അതിനായി തയാറാക്കിയ പട്ടികയില്‍പെട്ടവരാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നാണ് താലിബാന്റെ പ്രതികരണം.
താലിബാന്‍ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി മോചിപ്പിക്കേണ്ടവരുടെ പട്ടിക വാഷിംഗ്ടണിന് നല്‍കിയിരുന്നു. അഫ്ഗാനിലെ ദശാബ്ദങ്ങള്‍ നീണ്ട യുദ്ധത്തിന് പരിസമാപ്തി കുറിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റവും താലിബാന്‍ തടവുകാരുടെ മോചനവും. അതിന്റെ ആദ്യപടിയാണ് 100 തടവുകാരുടെ മോചനം. താലിബാന്‍ പിടിച്ചുവച്ചിരിക്കുന്ന1000 സര്‍ക്കാര്‍ ജീവനക്കാരുടെ മോചനവും കരാറിന്റെ ഭാഗമാണ്.