അബുദാബി- കോവിഡ് വിമാന നിരോധം മൂലം സ്വന്തം നാട്ടില്‍ ഒറ്റപ്പെട്ടുപോയ ഏഴു വയസ്സുകാരിയായ ജര്‍മന്‍ പെണ്‍കുട്ടി അബുദാബിയില്‍ മാതാപിതാക്കളോപ്പം ചേര്‍ന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രിയിലാണ് സ്‌പെഷല്‍ എമിറേറ്റ്‌സ് വിമാനത്തില്‍ ഗോവിദ ഗേര്‍ത്്‌കെ എത്തിയത്.
ഒരു മാസത്തിന് ശേഷം അത്യധികം സന്തോഷത്തോടെയാണ് അവളെ കണ്ടുമുട്ടിയത്. അവള്‍ തിരിച്ചെത്തിയതോടെ ആശ്വാസമായി. ഈ രാജ്യം ഒരിക്കലും വിട്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- ഗോവിദയുടെ മാതാവ് പറഞ്ഞു.
യു.എ.ഇയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണംകൂടിയായി.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അവധിക്കാലം ചെലവിടാന്‍ പോയ ഗോവിദ മാര്‍ച്ച് 22 ന് തിരികെയെത്തേണ്ടതായിരുന്നു. എന്നാല്‍ 16 ന് ജര്‍മനി വ്യോമപാതകള്‍ അടച്ചതോടെ യാത്ര മുടങ്ങി. അന്നു മുതല്‍ അബുദാബിയില്‍ മാതാപിതാക്കള്‍ തീ തിന്നുകയായിരുന്നു.യു.എ.ഇ വിദേശമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് മകളെ ഇവര്‍ തിരികെയെത്തിച്ചത്.