സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവില്‍ മാറ്റം

റിയാദ്- ചെറുകിട സ്ഥാപനങ്ങളിലെ ലെവി ഇളവില്‍ മാറ്റം വരുത്താന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ലെവി മൂന്നു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് പുതിയ തീരുമാനം. സ്‌പോണ്‍സര്‍ അടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സ്‌പോണ്‍സറുടെ പേര് ഗോസിയില്‍ റജിസ്റ്റര്‍ ചെയ്ത ഇത്തരം ചെറുകിട സ്ഥാപനങ്ങളില്‍ രണ്ട് വിദേശികളുടെ ലെവിയും സ്‌പോണ്‍സര്‍ക്ക് പുറമെ മറ്റൊരു സൗദി പൗരനെ ഗോസിയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ നാലു വിദേശികളുടെ ലെവിയും ഒഴിവാക്കിനല്‍കും.  മൂന്നു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം.

Latest News