വാഷിംഗ്ടണ്‍- കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയെ മാത്രം മുന്നില്‍ കണ്ടാണ് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിച്ചതെന്നും മറ്റു രാജ്യങ്ങള്‍ക്ക് തെറ്റായ ഉപദേശമാണ് നല്‍കിയതെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രൂക്ഷമായ ഭാഷയിലാണ് ട്രംപ് ഡബ്ലിയു.എച്ച്.ഒയെ വിമര്‍ശിച്ചത്.
ഡബ്ലിയു.എച്ച്.ഒ ആണ് മാരകമായ ഈ സ്ഥിതിവിശേഷത്തിന് കാരണം- ട്വിറ്റര്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. അവര്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കുന്നത് അമേരിക്കയാണ്. എന്നാല്‍ എന്തോ കാരണത്താല്‍ ചൈന-കേന്ദ്രീകൃതമാണ് അവരുടെ പ്രവര്‍ത്തനം. ഇക്കാര്യം നമ്മള്‍ സൂക്ഷ്്മമായി നിരീക്ഷിക്കുന്നുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തുറന്നിടണമെന്ന ഡബ്ലിയു.എച്ച്.ഒയുടെ ഉപദേശം ഭാഗ്യം കൊണ്ട് ഞാന്‍ തള്ളി. എന്തുകൊണ്ടാണ് അവര്‍ ഇത്തരം തെറ്റായ ശുപാര്‍ശകള്‍ തരുന്നത്- ട്രംപ് ചോദിച്ചു.
എന്നാല്‍ ട്രംപിന്റെ വിമര്‍ശനങ്ങള്‍ യു.എന്‍ വക്താവ് തള്ളി. കോവിഡ് കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഡബ്ലിയു.എച്ച്.ഒ കാഴ്ചവെച്ചതെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ നിലപാടെന്ന് വക്താവ് പറഞ്ഞു.
ജി-20 ഉച്ചകോടിയില്‍ സംസാരിക്കവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഡബ്ലിയു.എച്ച്.ഒയുടെ കാര്യക്ഷമതയില്ലായ്മയെ വിമര്‍ശിച്ചിരുന്നു.