ലണ്ടന്‍- കോവിഡ് ബാധയെത്തുടര്‍ന്ന് സെന്റ് തോമസ് ആശുപത്രിയിലെ ഐ.സി.യുവിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില തൃപ്തികരം.കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കേണ്ടി വന്നു.
ബ്രിട്ടനില്‍ കോവിഡ് ബാധ ഏറ്റവും മാരകമായ ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. 5373 പേരാണ് ബ്രിട്ടനില്‍ ഇതുവരെ മരിച്ചത്.
ഞായറാഴ്ചയാണ് സെല്‍ഫ് ഐസൊലേഷനില്‍നിന്ന് ജോണ്‍സനെ ആശുപത്രിയിലേക്ക് നീക്കിയത്. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ ഐ.സി.യുവിലേക്ക് നീക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ വിദേശമന്ത്രി ഡൊമിനിക് റാബ് ആണ് രാജ്യത്തിന്റെ കൊറോണവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്.