Sorry, you need to enable JavaScript to visit this website.

തീവണ്ടികൾക്ക് പ്രശസ്ത സാഹിത്യ കൃതികളുടെ പേരിടുന്നു

ന്യൂദൽഹി- ഓരോ സംസ്ഥാനങ്ങളുടെയും സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ ഭാഷകളിലുള്ള പ്രശസ്ത സാഹിത്യ കൃതികളുടെ പേര് തീവണ്ടികൾക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. ട്രെയ്‌നുകൾ പുനർമാനകരണം ചെയ്യുന്നതിനായി സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച രചനകളുടെ പട്ടിക റെയിൽവെ മന്ത്രാലയം തയാറാക്കി വരികയാണ്. പ്രാദേശികതയേയും ഭാഷകളേയും ഉൾക്കൊള്ളുന്ന പേരുകളായിരിക്കും തെരഞ്ഞെടുക്കുകയെന്നും റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിന്റേതാണ് ഈ ആശയമെന്നും ഒരു മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഇതിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങി. സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതികളുടെ ചുരുക്കപ്പട്ടിക മന്ത്രാലയം തയാറാക്കി വരികയാണ്. എല്ലാ ഭാഷകൾക്കും പ്രദേശങ്ങൾക്കും പട്ടികയിൽ ഇടമുണ്ടാകും. ഈ പട്ടികയിൽ നിന്നായിരിക്കും പേരുകൾ തെരഞ്ഞെടുക്കുക. സ്‌റ്റേഷനുകളുടെ പേര് മാറ്റത്തേക്കാൾ വേഗത്തിൽ മന്ത്രാലയത്തിന് ട്രെയ്‌നുകളുടെ പേര് മാറ്റാനാകും. ഇതു നടപ്പിലാകുന്നതോടെ കേരളത്തിലൂടെ ഓടുന്ന വണ്ടികൾക്ക് എം ടി വാസുദേവൻ നായരുടെയും പശ്ചിമ ബംഗാൾ വഴി സഞ്ചരിക്കുന്ന ട്രെയ്‌നുകൾക്ക് മഹാശ്വേതാ ദേവിയുടേയും കൃതികളുടെ പേരുകൾ വരാം. 

നിലവിൽ പല ട്രെയ്‌നുകൾക്കും സാഹിതൃ രചനകളുടെയും എഴുത്തുകാരുടേയും പേര് ഉണ്ട്. പ്രശസ്ത ഉർദു കവി കൈഫി അസ്മിയുടെ ജന്മനഗരമായ ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നും ദൽഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസ് കവിയുടെ പേരിലാണ് അറിയപ്പെടുന്നത്. മുംബൈയിൽ നിന്നും യുപിയിലേക്കു പോകുന്ന ഗോദാൻ എക്‌സ്പ്രസിന് മുൻഷി പ്രേംചന്ദിന്റെ പ്രശസ്തമായ രചനയുടെ പേരാണ് നൽകിയിരിക്കുന്നത്. മറാത്തി വിപ്ലവ കവി കൃഷ്ണാജി കേശവ് ദംലെയുടെ തുതാരി എന്ന കവിതയുടെ പേര് ഈയിടെ ദാദർസാമന്ത്വാദിദാദർ എക്‌സ്പ്രസിനു നൽകിയിരുന്നു. 

Latest News