റിയാദ് - സൗദിയില്‍ ഇരുപത്തിനാലു മണിക്കൂര്‍ കര്‍ഫ്യൂ ബാധമാക്കിയ പ്രദേശങ്ങളില്‍ നാലു മേഖലകളെ പുതുതായി കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കി.
പ്ലംബിംഗ്-എയര്‍കണ്ടീഷനിംഗ്-ഇലക്ട്രിക്കല്‍ ടെക്നീഷ്യന്മാര്, മെയിന്റനന്‍സ്-ഓപ്പറേഷന്‍സ് ജോലികള്‍, ഗ്യാസ് കടകള്‍, മലിനജല ടാങ്കറുകള്‍ എന്നീ മേഖലകളെയാണ് കര്‍ഫ്യൂവില്‍ നിന്ന് പുതുതായി ഒഴിവാക്കിയിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.