ക്രൈസ്റ്റ്ചര്‍ച്ച്- ലോക്ക്ഡൗണ്‍ കാലത്തു കുടുംബവുമായി വിനോദയാത്ര നടത്തിയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി പെട്ടു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ്? ക്ലാര്‍ക്? കുടുംബവുമായി അടിച്ചു പൊളിക്കാന്‍ ബീച്ചിലെത്തിയത്. ഇക്കാര്യം വ്യക്തമായതോടെ ക്ലാര്‍കിനെ ധനകാര്യ സഹമന്ത്രിയായി തരംതാഴ്ത്തിയായതായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ അറിയിച്ചു.ഡേവിഡ് ക്ലാര്‍ക് ഐസൊലേഷന്‍ നിയമങ്ങള്‍ പാലിക്കാതെ പര്‍വ്വതനിരകളില്‍ ബൈക്കിങിന് പോയത് നേരത്തെ ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം കടല്‍ത്തീരത്ത് സമയം ചെലവഴിക്കാന്‍ 20 കിലോമീറ്റര്‍ വാഹനമോടിച്ചത്?. രാജ്യത്ത് സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കില്‍ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായതിനാലാണ് നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞു. ഡേവിഡ് ക്ലാര്‍ക്കില്‍ നിന്ന് താനും ന്യൂസിലാന്‍ഡും നല്ല പ്രവര്‍ത്തികളാണ് പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 25 നാണ് ന്യൂസിലാന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.