Sorry, you need to enable JavaScript to visit this website.

മുകേഷ് അംബാനിയുടെ ആസ്തിയില്‍  രണ്ട് മാസത്തിനിടെ 28 ശതമാനത്തിന്റെ ഇടിവ്.

മുംബൈ-ഇന്ത്യയിലെ  ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഉണ്ടായത് 28 ശതമാനത്തിന്റെ ഇടിവ്.ലോക സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോള്‍ 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനം മൂലം ലോകത്തിന്റെ സാമ്പത്തിക ക്രമം പൂര്‍ണമായി താളം തെറ്റിയിരിക്കുകയാണ്. ഇതാണ് രാജ്യത്തെ ഏറ്റവും വലിയ ധനികന് നഷ്ടമുണ്ടാക്കിയത്. ഹുറുണ്‍ ഗ്ലോബര്‍ റിച്ച് പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. ഇപ്പോള്‍ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ മുകേഷ് അംബാനിക്കുണ്ടായത്. ഇത്രയും നഷ്ടം ഇന്ത്യയില്‍ ഒരു ധനികനുമുണ്ടായിട്ടില്ല. അംബാനിയുടെ ആസ്തിയില്‍ 28 ശതമാനം കുറവുണ്ടായതായി ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടിക വ്യക്തമാക്കുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 48 ബില്യണിലേക്ക് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞു. ഓഹരി വിപണിയിലെ നഷ്ടമാണ് മുകേഷ് അംബാനിക്കും തിരിച്ചടിയായത്.
 

 

 


 

Latest News