ഇക്കോഡോറു-കൊറോണ വൈറസ് ലോക്ക്ഡൗണ്‍ ലോകവ്യാപകമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ച്ചയോളമായി സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച നൈജീരിയയിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ലാഗോസിലെ ഇക്കോറോഡുവില്‍ ഒരാള്‍ അയല്‍വാസിയുടെ ഒന്‍പത് വയസുള്ള മകളെ പീഡിപ്പിച്ചതായി പോലിസ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. മാതാവ് ആശുപത്രിയില്‍ പോയ സമയത്ത് പെണ്‍കുട്ടിയെ അയല്‍വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ അവിടെ കണ്ടില്ലെന്നും ക്രിസ്ത്യന്‍ ചിക്കേസി എന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടി ഇറങ്ങി വന്നതെന്നും മാതാവ് പറഞ്ഞു. ഇയാള്‍ തന്നെ പീഡിപ്പിച്ചതായി മകള്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഫോറന്‍സിക് പരിശോധനങ്ങള്‍ക്കും മറ്റുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിയെ ജുവൈനല്‍ വെല്‍ഫയര്‍ സെന്ററിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
ഇതിന് സമാനമായ മറ്റൊരു പീഡനം നടന്നത് ഒകോകോമൈക്ക പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ്. ഒകോകോമൈകോയിലെ ഒലന്‍രെവാജുവിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച 52 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പ്രതി. ഇയാള്‍ക്ക് ജോലി ചുമതലയുള്ള രണ്ട് സ്ഥലത്ത് വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഫെബ്രുവരി 2, മാര്‍ച്ച് 12നുമായിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.