തിരുവനന്തപുരം- കനത്ത ചൂടിന് ആശ്വാസമായി നാട്ടില്‍ വേനല്‍മഴ. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഞായറാഴ്ച വൈകിട്ട് പരക്കെ മഴ പെയ്തു. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവടങ്ങളില്‍ ഉള്‍പ്പെടെ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി. മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലും കോഴിക്കോടിന്റെ മലയോര ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി.
അടുത്ത മൂന്നു ദിവസംകൂടി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച 14 ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.