പാട്‌ന- പ്രധാനമന്ത്രിയുടെ ദീപം കൊളുത്തല്‍ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി വിളക്ക് കൊളുത്തണമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജനങ്ങള്‍ ലോക്ക്ഡൗണില്‍ കഴിയുന്നതിനിടെയാണ് നിയമംലംഘിച്ച് പുറത്തിറങ്ങാന്‍ പ്രേരിപ്പിച്ച് ഫട്‌നാവിസ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ വന്നത്.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വിളക്ക് കൊളുത്തല്‍ പരിപാടിക്ക് എല്ലാവരും പിന്തുണയര്‍പ്പിച്ച് വിളക്ക് കൊളുത്തിക്കൊണ്ട് തെരുവുകളിലേക്കും ടെറസിലേക്കും വാതിലിന് പുറത്തേക്കും വരണമെന്നാണ് അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. അതേസമയം സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദമായി. ഫട്‌നാവിസിന്റേത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണെന്നും പ്രതിപക്ഷനേതാവിന്റെ നടപടിയെ അപലപിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപിക്കാര്‍ എന്തൊക്കെ വിഡ്ഢിത്തങ്ങളായിരിക്കും പ്രധാനമന്ത്രിയുടെ വാക്ക് കേട്ട് ചെയ്തുകൂട്ടുകയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ ഫട്‌നാവിസ് പോസ്റ്റ് പിന്‍വലിച്ചു.
चला आज रात्री 9 वाजता
— Devendra Fadnavis (@Dev_Fadnavis) April 5, 2020
आपल्या सामूहिक शक्तीचे दर्शन घडवू या...
रस्त्यावर न येता, सोशल डिस्टन्सिंगचे नियम पाळून मा. पंतप्रधान नरेंद्र मोदीजी यांच्या आवाहनाला प्रतिसाद देऊ या...#9Minutesat9PM #9MinutesForIndia #9baje9minute pic.twitter.com/mfaOQlGhMi