ലഖ്‌നൗ- കൊറോണ ലോക്ക്ഡൗണ്‍ ഏപ്രില്‍ 15ന് അവസാനിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിഐ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം കോവിഡ് -19 കേസുകള്‍ രാജ്യത്ത് വര്‍ധിച്ചതായും മരണം നൂറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവേ വ്യാപനത്തിന്റെ തോത് കുറവാണ് ആളുകള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.
ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി ഇപ്പോള്‍ നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ദിനവും നടക്കുന്ന വൈറസ് വിരുദ്ധ പോരാട്ടത്തില്‍ സാമൂഹിക അകലവും ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികളും പാരിസ്ഥിതിക ശുചീകരണവുമൊക്കെ ഗുണമായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.