ഷിംല- ച്യൂയിങം വില്‍പ്പനയും ഉപയോഗവും നിരോധിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി മൂന്ന് മാസത്തേക്കാണ് വില്‍പ്പന നിരോധിച്ചിരിക്കുന്നത്.ച്യൂയിങം ചവച്ച് തുപ്പുമ്പോള്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ച്യൂയിങം ചവപ്പ് തുപ്പുന്ന തുപ്പല്‍ തുള്ളികളിലൂടെ കോവിഡ് 19 പകരാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ആര്‍ ഡി ധിമന്‍ പറഞ്ഞു. ച്യൂയിങം,ബബിള്‍ഗം എന്നിവയും അവയ്ക്ക് സമാനമായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും ജൂണ്‍ മാസം 30 വരെ പൊതുതാല്‍പ്പര്യപ്രകാരം നിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി.