ഇസ്താംബൂള്‍- ഇരുപത് വയസ്സിന് താഴെയുള്ള എല്ലാവരേയും വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പുറത്തിറങ്ങുന്നത് നിരോധിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കൊറോണ പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം.
രാജ്യത്തെ 31 നഗരങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതോ പുറത്തേക്ക് പോകുന്നത് തടഞ്ഞിട്ടുമുണ്ട്. ഇസ്താംബൂള്‍, അങ്കാറ എന്നീ നഗരങ്ങളും ഇതില്‍പെടുന്നു. 15 ദിവസത്തേക്കാണ് നിയന്ത്രണം.
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങളുള്ളവര്‍ക്കും പുറത്തുപോകുന്നതിന് ഇപ്പോള്‍ തന്നെ നിയന്ത്രണമുണ്ട്.