Sorry, you need to enable JavaScript to visit this website.

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളി സുഹൃത്തുക്കള്‍ക്ക് രണ്ട് കോടി ദിര്‍ഹം സമ്മാനം

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ റാസല്‍ഖൈമയിലെ മലയാളികള്‍ക്ക്  രണ്ട് കോടി ദിര്‍ഹം സമ്മാനം.  കണ്ണൂര്‍ സ്വദേശി ജിജേഷ് കോറോത്തന്‍, സുഹൃത്തുക്കളായ തൃശൂര്‍ കേച്ചേരി സ്വദേശി ഷനോജ് ബാലകൃഷ്ണന്‍, മലപ്പുറം സ്വദേശി ഷാജഹാന്‍ എന്നിവരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി യു.എ.ഇയിലുള്ള ജിജേഷ് റാസല്‍ഖൈമയിലാണ് താമസം.
രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബില്‍ തത്സമയ നറുക്കെടുപ്പ് കാണുമ്പോഴാണ് ജിജേഷ് താന്‍ ജയിച്ച വിവരം അറിഞ്ഞത്.  ഉടന്‍ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

കൂട്ടുകാരോടൊപ്പം ചേര്‍ന്ന് തുടക്കമിട്ട ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നാണ് ആഗ്രഹം.
 മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിര്‍ഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിര്‍ഹവും ഫിലിപ്പീന്‍സ് സ്വദേശി എഡ്വാര്‍ഡോ സെബ്രാന് 30,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.

 

Latest News