Sorry, you need to enable JavaScript to visit this website.

കോറോണ വേളയില്‍  പൊടിപൊടിച്ച് ഗോമൂത്ര വില്‍പന

അഹമ്മദാബാദ്-  കോറോണ രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗോമൂത്രത്തിന് വലിയ ഡിമാന്‍ഡ് ആണ് കാണുന്നത്. പ്രത്യേകിച്ച് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത കോറോണ വൈറസ് മഹാമാരിയെ ചെറുക്കാന്‍ ഗോമൂത്രം നല്ലതാണെന്ന വിശ്വാസമാണ് വില്പന കൂടാന്‍ കാരണം.  
സംഭവത്തിന് ഇത്രയധികം ഡിമാന്‍ഡ് ഉള്ളത് ഗുജറാത്തിലാണ്.  കോറോണയുടെ പ്രതിരോധത്തിനും, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഗോമൂത്രം നല്ലതാണെന്ന വിശ്വാസമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. 
ദിവസവും കുറഞ്ഞത് 6,000 ലിറ്ററോളം ഗോമൂത്രം വില്‍പന നടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകള്‍.  ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്രം രോഗപ്രതിരോധശേഷിയ്ക്ക് ഉത്തമമാണെന്ന് പ്രചാരണം നടത്താന്‍ വേണ്ടി കഴിഞ്ഞമാസം ഒരു ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. 
മാത്രമല്ല പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.  
ദഹനപ്രക്രീയയ്ക്ക് ഗോമൂത്രം നല്ലതാണെന്നും, ബാക്ടീരിയകളെ നശിപ്പിക്കുമെന്നും കൂടാതെ കോറോണ വൈറസിനെ ചെറുക്കാന്‍ ഇതിന് ശേഷിയുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അവകാശമുന്നിയിക്കുന്നുണ്ട്.    
 

Latest News