സൂറത്ത്-നഗരത്തിലെ തിരക്കേറിയ ജനവാസ മേഖലയില്‍ വസ്ത്രം അലക്കി നല്‍കുന്ന സ്ഥാപനം നടത്തുന്ന വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ 54,000 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ സംഘം പ്രദേശത്തെ ഓരോ വീട്ടിലും കയറിയിറങ്ങി സ്ഥാപനത്തില്‍ വസ്ത്രം അലക്കാന്‍ നല്‍കിയവരെ കണ്ടെത്തിയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചത്.വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ഭാര്യയേയും ബന്ധുക്കളെയും സ്ഥാപനത്തിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രദേശത്തെ 16,800 വീടുകളിലുള്ള 54,000 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. അതിനിടെ, പ്രദേശത്തെ 16785 വീടുകള്‍ കോര്‍പ്പറേഷന്‍ അണുവിമുക്തമാക്കി. 12 ആശുപത്രികള്‍ 23 ,ആരാധനാലയങ്ങള്‍, പ്രധാന റോഡുകള്‍, ഇടവഴികള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. അലക്ക് കമ്പനിയുടെ സമീപത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.