അബഹ- കൊല്ലം സ്വദേശിനിയായ നഴ്സിനെ അബഹയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും അബ്ഹയിലെ മാതൃശിശു പരിചരണ ആശുപത്രിയിലെ നഴ്‌സുമായ ലിജി ഭവനിൽ ലിജി സീമോനെ(31)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. അബ്ഹയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനായ സിബി ബാബുവാണ് ഭർത്താവ്. മകൾ: ഇവാന(രണ്ടരവയസ്) പിതാവ്: സീമോൻ. മാതാവ്: ലിസ്സി. സഹേദരി സിജി.