ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ ആശുപത്രിയില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറു തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ദേശിയ സുരക്ഷ നിയമ പ്രകാരം കേസെടുത്തു. എം.എം.ജി. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നന്നാണ് ആരോപണം.
വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് നീചമായാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പെരുമാറിയതെന്നും ഇവര്‍ മനുഷ്യ സമൂഹത്തിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന തബ്‌ലീഗ് പ്രവര്‍ത്തകരുടെ സുരക്ഷക്കും പരിചരണത്തിനുമായി വനിതാ നഴ്‌സുകളെയോ വനിതാ പോലീസിനെയോ നിയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എം.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ് തബ്‌ലീഗ് പ്രവര്‍ത്തകര്‍ അടിവസ്ത്രങ്ങള്‍ ധരിക്കാതെ വാര്‍ഡില്‍ നടന്നുവെന്നും നഴ്‌സുമാരോട് അശ്ലീല ചിഹ്നങ്ങള്‍ കാണിച്ചുവെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുനനു.
ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഗാസിയാബാദ് എം.പി ജനറല്‍ വി.കെ. സിംഗ് പറഞ്ഞു.