ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ 172 പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 42 പേര്‍ ദല്‍ഹിയില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ച ഒമ്പത് പേരില്‍ ഒരു ഐ.എ.എസ് ഓഫീസറും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 120 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2011 ബാച്ച് ഐ.എ.എസ് ഓഫീസര്‍ ഈയടുത്ത് സംസ്ഥാനത്തിനു പുറത്ത് സഞ്ചരിച്ചിരുന്നതായി കണ്ടെത്തി.
ഹരിയാനയില്‍ എട്ട് പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 43 ആയി. രോഗവിമുക്ത്ി നേടി ആശുപത്രി വിട്ട 13 പേരും ഇവരില്‍ ഉള്‍പ്പെടുന്നു.