ഭോപ്പാല്‍- മധ്യപ്രദേശില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തി.
ഭോപ്പാല്‍ നഗരത്തിലെ താട്പാട്ടി ബഗല്‍ പ്രദേശത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.
മധ്യപ്രദേശില്‍ കോവിഡുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു നടപടി.
അതിനിടെ, ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 55 കാരന് കോവിഡ് ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു. വിജയവാഡിയിലാണ് സംഭവം. ആന്ധ്രയിലെ ആദ്യ കോവിഡ് മരണമാണിത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 161 ആണ്. ഇവരില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി. മാര്‍ച്ച് 17ന് ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മകനില്‍നിന്നാണ് 55 കാരനിലേക്ക് വൈറസ് പടര്‍ന്നത്.