Sorry, you need to enable JavaScript to visit this website.

കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി-കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനം നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീയസയച്ചു.

ആക്ടിവിസ്റ്റുകളായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ് എന്നിവരാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറി ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ വേതനം ലഭ്യമാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് ലോക്ഡൗണ്‍ കുടിയേറ്റ തൊഴിലാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ദല്‍ഹിയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പിലാക്കേണ്ട റിലീഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എം.എല്‍.എമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവരും എം.എല്‍.എമാരെ അഭിസംബോധന ചെയ്തു.

 

Latest News