താനൂർ- ലഹരി വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ട്രോമ കെയർ പ്രവർത്തകന് വെട്ടേറ്റു. ചാപ്പപടി സ്വദേശി ജാബിറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പരിക്കേറ്റ ജാബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ട്രോമാ കെയർ പ്രവർത്തകനായ ജാബിർ സേവനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. പ്രദേശത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിൽനിൽക്കുന്നയാളാണ് ജാബിർ. ഇതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.