ബഗ്ദാദ്- ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിന്റെ എത്രയോ ഇരട്ടിയാണ് ഇറാഖിലെ കൊറോണ കേസുകളെന്ന് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍. 772 കേസുകള്‍ മാത്രമാണ് ഇറാഖ് സ്ഥിരീകരിച്ചത്. എന്നാല്‍ ആയിരക്കണക്കിന് കൊറോണ രോഗികള്‍ രാജ്യത്തുണ്ടെന്ന് കൊവിഡ് പരിശോധനയുമായി അടുത്ത് ബന്ധപ്പെട്ട് പരിശോധിക്കുന്ന മൂന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ ഇക്കാര്യം വസ്തുതാപരമായി ശരിയല്ലെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയ വക്താവ് റോയിട്ടേഴ്‌സിന് അയച്ച ടെക്‌സ്റ്റ് മെസേജില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ട്. 772 കേസുകളും 54 മരണങ്ങളുമാണ് ഇറാഖ് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. എന്നാല്‍ യഥാര്‍ഥത്തിലുള്ള രോഗബാധിതര്‍ 3000 നും 9000 നുമിടയില്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.