അജ്മാന്‍- അജ്മാനിലെ വ്യവസായ മേഖലയില്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ക്ക് പരിക്കറ്റു. രാവിലെ 11 മണിയോടെയായിരുന്നു തീപ്പിടിത്തം. രാസപദാര്‍ഥങ്ങളുണ്ടാക്കുന്ന ഫാക്ടറിക്കാണ് തീപ്പിടിച്ചത്. അഗ്നിശമന സേന പാഞ്ഞെത്തി തീയണച്ചു.
പൊള്ളലേറ്റ രണ്ട് തൊഴിലാളികളേയും രക്ഷാസേന പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.