അബുദാബി- 200 രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താനാവുംവിധം യു.എ.ഇയില്‍ ഇ–വാലെറ്റ് സേവനം ആരംഭിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരത്തോടെ ഇത്തിസാലാത്തും നൂര്‍ ബാങ്കും സംയുക്തമായാണ് ഓണ്‍ലൈന്‍ സേവനം എളുപ്പമാക്കുന്ന ഇ–വാലെറ്റ് പദ്ധതി ആവിഷ്‌കരിച്ചത്. മണിഗ്രാം ഇന്റര്‍നാഷനലുമായി സഹകരിച്ചാണ് രാജ്യാന്തര സേവനം ഉറപ്പാക്കുന്നത്.
ഇടപാടുകാര്‍ക്ക് ഫീസില്ലാതെ തന്നെ വിദേശ രാജ്യങ്ങളിലേക്കു പണമയക്കാന്‍ ഇതുവഴി സാധിക്കും. 200 രാജ്യങ്ങളിലെ 3.5 ലക്ഷം സ്ഥലങ്ങളിലേക്ക് നിമിഷനേരംകൊണ്ട് പണം എത്തിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഇ–വാലെറ്റ്.
വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കോ അയാളുടെ മൊബൈല്‍ ഇ–വാലെറ്റിലേക്കോ പണം അയക്കാമെന്ന് ഇ–വാലെറ്റ് ചെയര്‍മാന്‍ അഹ്മദ് അല്‍ അവാദി പറഞ്ഞു.