Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതി:  യു.പിയില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ലഖ്‌നൗ- കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നകൂറിലാണ് സംഭവം. ഇയാളുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ കൊറോണ വൈറസിനെ ഭയമാണെന്ന് എഴുതിയിരുന്നതായി
പോലീസ് പറഞ്ഞു. കുറച്ച് നാളായി ഇയാള്‍ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.
അതേസമയം, കൊവിഡ് ബാധിതനെന്ന പേരില്‍ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Latest News