ന്യൂദൽഹി- കേരളവുമായുള്ള അതിർത്തി അടച്ച കർണാടക സർക്കാർ നടപടിക്ക് എതിരെ കാസർക്കോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് മാരായ എൽ നാഗേശ്വർ റാവു, ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുന്നത്.
ജീവിക്കാൻ ഉള്ള അവകാശത്തിന്റെ ലംഘനമാണ് കർണാടക സർക്കാരിന്റെ നടപടി എന്ന് ഉണ്ണിത്താന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ഫയൽ ചെയ്ത ഹർജിയിൽ ആരോപിക്കുന്നു. കർണാടകയോട് അതിർത്തി തുറക്കാൻ ഇന്നലെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കർണാടകയും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.